Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Columbia Student

America

ട്രം​പി​ന്‍റെ ഇ​ട​പെ​ട​ൽ; ഐ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യെ മോ​ചി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഐ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇടപെടലിനെ തുടർന്ന് മോ​ചി​പ്പി​ച്ചു. അ​സ​ർ​ബൈ​ജാ​ൻ സ്വ​ദേ​ശി​നി​യാ​യ എ​ല്ലി അ​ഗ​യേ​വ​യെ​യാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​ക​ൾ അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ന്നാ​ൽ ന്യൂ​യോ​ർ​ക്ക് മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി വൈ​റ്റ് ഹൗ​സി​ലെ​ത്തി ട്രം​പു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം യു​വ​തി​യെ വി​ട്ട​യയ്​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

കാ​ണാ​താ​യ ഒ​രു കു​ട്ടി​യെ തി​ര​യു​ക​യാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് തെ​റ്റാ​യ രേ​ഖ​ക​ൾ കാ​ണി​ച്ച് ഏ​ജ​ന്‍റു​ക​ൾ അ​ഗ​യേ​വ​യു​ടെ അ​പ്പാ​ർ​ട്ട്‌​മെന്‍റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു.

2016-ൽ ​ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ഗ​യേ​വ​യു​ടെ സ്റ്റു​ഡ​ന്‍റ് വീ​സ റ​ദ്ദാ​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. നി​ല​വി​ൽ ഇ​വ​ർ കൊ​ളം​ബി​യ​യി​ൽ ന്യൂ​റോ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഏ​ജ​ന്‍റു​ക​ളു​ടെ ന​ട​പ​ടി ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തു​മാ​ണെ​ന്ന് കൊ​ളം​ബി​യ ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ക്ലെ​യ​ർ ഷി​പ്പ്മാ​ൻ പ​റ​ഞ്ഞു. ശ​രി​യാ​യ വാ​റ​ന്‍റി​ല്ലാ​തെ ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​മ്പ​സി​നു​ള്ളി​ലോ ഹോ​സ്റ്റ​ലി​ലോ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​റ​സ്റ്റി​നെ​ത്തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റി. "അ​ബോ​ളി​ഷ് ഐ​സ്' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വി​ദ്യാ​ർ​ത്ഥി​ക​ൾ രം​ഗ​ത്തി​റ​ങ്ങി.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ൽ പൊ​തു​ജ​ന​പി​ന്തു​ണ കു​റ​യു​ന്നു എ​ന്ന സ​ർ​വേ ഫ​ല​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഈ ​നാ​ട​കീ​യ മോ​ച​നം ന​ട​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up